തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് തമന്ന. കൊവിഡ് ബാധിതയായതിനെ തുടര്‍ന്ന് തമന്ന ഏറെ നാളായി വ്ിശ്രമത്തിലായിരുന്നു.ഇപ്പോഴിതാ കൊവിഡ് മുക്തയായി വിശ്രമവും അവസാനിപ്പിച്ച് സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തുകയാണ് തമന്ന.
ഡോക്ടമാരുടെ വിദഗ്ധ നിര്‍ദേശത്തിനു ശേഷമാണ് നടി സിനിമാ ജീവിതത്തിലേയ്ക്കു മടങ്ങിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ തമന്നയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സീട്ടിമാര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി വിദേശത്തേക്ക് പുറപ്പെടാനാണ് തമന്ന വിമാനത്താവളത്തിലെത്തിയത്.

നിലവില്‍ മൂന്ന് തെലുങ്ക് ചിത്രങ്ങളിലാണ് നടി കരാര്‍ ഒപ്പിട്ടിരുന്നത്. കൊവിഡ് ബാധിച്ചതോടെ സിനിമകള്‍ മുടങ്ങി. നിര്‍മാതാക്കള്‍ പ്രതിസന്ധിയിലാകാതിരിക്കാന്‍ താരം പ്രതിഫലത്തുക കുറയ്ക്കുകയും ചെയ്തിരുന്നു.



