അയ്യപ്പനും കോശിയും കണ്ട്‌ പ്രശംസയുമായി തമിഴ്‌ നടൻ അശോക്‌ സെൽവൻ

തിയേറ്റർ പ്രദർശനം അവസാനിച്ചിട്ടും അയ്യപ്പനും കോശിയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ബ്ലോക്‌ബസ്റ്റർ ഹിറ്റായ ചിത്രം കഴിഞ്ഞ മാസം ആമസോൺ പ്രൈമിൽ റിലീസ്‌ ആയിരുന്നു. ഇതിന് പിന്നാലെ നിരവധി അന്യഭാഷ പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തമിഴിലെ യുവതാരം അശോക്‌ സെൽവൻ ആണ് ചിത്രത്തിനും അണിയറ പ്രവർത്തകർക്കും അനുമോദനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അശോക്‌ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌. താരം അഭിനയിച്ച അടുത്തിടെ റിലീസ്‌ ആയ ‘ഓ മൈ കടവുളേ’ എന്ന ചിത്രം സൂപ്പർഹിറ്റ്‌ ആയിരുന്നു. മലയാളത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമ മരക്കാറിലും ഒരു പ്രധാന വേഷത്തിൽ അശോക്‌ സെൽവൻ അഭിനയിക്കുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments