ടോവിനോയുടെ ‘ലൂക്ക’ ഫസ്‌റ്റ്‌ ലുക്കിന് ആശംസകളുമായി തമിഴ്‌ താരം വിഷ്ണു വിശാൽ !!

നവാഗതനായ അരുൺ ബോസ്‌ സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌, അഹാന കൃഷ്ണ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ‘ലൂക്ക’ക്ക്‌ ആശംസകളുമായി തമിഴ്‌ താരം വിഷ്ണു വിശാൽ. ഇന്ന് പുറത്തിറങ്ങിയ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്താണ് താരം ആശംസ നേർന്നത്‌. രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതനായ താരമാണ് വിഷ്ണു.

ലൂക്കയുടെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ജൂൺ 28ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്‌. ലിന്റോ തോമസും പ്രിൻസ്‌ ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments