തമിഴ് ആല്‍ബവുമായി മലയാളി ടീം ; പ്രണയവും വിരഹവും ഇടകലര്‍ന്ന ‘ദൂരിക’ ശ്രദ്ധേയമാകുന്നു

പ്രണയവും വിരഹവും കലർന്ന ദൂരിക തമിഴ് മ്യൂസിക്ക് വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു.പ്രശസ്ത പിന്നണി ഗായകൻ ഹരിചരൺ ആണ് ഗാനം ആലപിച്ചത്..
.സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ആൽബം രചിച്ചിരിക്കുന്നത് നിരഞ്ജൻ ഭാരതിയാണ്. അയാസ് ഇസ്മയിലാണ് സംഗീതം.

ഐ തിങ്ക് സ്റ്റുഡിയോയുടെ നിര്‍മ്മാണത്തില്‍ ദൂരികയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിന്‍ ആണ്. വേളിക്ക് വെളുപ്പാന്‍ കാലം, ബോളിവുഡ് ചിത്രം 83, എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് വരവറിയിച്ച ശ്വേതാ വിനോദും, മോഡലും നടനുമായ ഷബീബ് ഷഹീറുമാണ്
അഭിനേതാക്കൾ.

ഹിമല്‍ മോഹന്‍ ക്യാമറയും ഹരി ദേവകി എഡിറ്റിങ്ങും ആര്‍ട്ട് അമലേഷുമാണ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ ഉൾപ്പടെ ഒരു മലയാളി കൂട്ടായ്മയിലാണ് ഈ തമിഴ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.നിരവധിപ്പേരാണ് ഇതിനോടകം യൂടൂബിലൂടെ ഗാനം കണ്ടിരിക്കുന്നത്.

twitter retweets kopen