ധ്രുവ്‌ വിക്രം നായകനാകുന്ന ‘ആദിത്യ വർമ’, അർജുൻ റെഡ്ഡി തമിഴ്‌ റീമേക്കിന്റെ കിടിലൻ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

വിജയ്‌ ദേവരകൊണ്ട നായകനായ തെലുഗു സെൻസേഷണൽ ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ്‌ പതിപ്പ്‌ ‘ആദിത്യ വർമ’യുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌ ഗിരീശയ്യ ആണ്. ഒറിജിനൽ തെലുഗു ചിത്രം സംവിധാനം ചെയ്ത സന്ദീപ്‌ റെഡ്ഡിയുടെ അസിസ്റ്റന്റ്‌ ആയിരുന്നു ഗിരീശയ്യ.

Adithya Varma First Look

ഒക്ടോബർ എന്ന നിരൂപക പ്രശംസ ലഭിച്ച ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയയായ ബനിത സന്ധു ആണ് ചിത്രത്തിൽ നായികയാകുന്നത്‌. പ്രിയ ആനന്ദ്‌ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത്‌ മലയാളത്തിലെ പ്രശസ്ത നിർമ്മാതാക്കളായ E4 Entertainment ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments