45 ദിവസത്തിലധികം നീണ്ടു നിന്ന തമിഴ്‌നാട്‌ തിയേറ്റർ സമരം പിൻവലിച്ചു

45 ദിവസത്തിലധികം നീണ്ടു നിന്ന തമിഴ്‌നാട്‌ തിയേറ്റർ സമരം പിൻവലിച്ചു. മന്തി കാടമ്പുർ രാജുവുമായി തമിഴ്‌ ഫിലിം പ്രൊഡ്യൂസേഴ്സ്‌ കൗൺസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ നാളെ മുതൽ സിനിമ ഷൂട്ട്‌ പുനരാരംഭിക്കാനും ഈ വെള്ളിയാഴ്ച മുതൽ പുതിയ റിലീസുകൾ നടത്താനാകുമെന്നും കരുതുന്നു.

ഫെബ്രുവരി അവസാനത്തോടെയാണ് TNFC (Tamil Film Producers Council) തമിഴ്‌നാട്ടിൽ തിയേറ്റർ സമരം ആരംഭിച്ചത്‌. ഇതോടെ ഷൂട്ടിംഗ്‌ നടന്നുകൊണ്ടിരിക്കുന്ന സിനിമകളും നിർത്തിവെക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച റിലീസ്‌ ചെയ്ത കാർത്തിക്‌ സുബ്ബരാജ്‌ – പ്രഭുദേവ ചിത്രം ‘മെർക്കുറി’, മഹേഷ്‌ ബാബുവിന്റെ ബിഗ്‌ ബഡ്ജറ്റ്‌ തെലുഗ്‌ ചിത്രം ‘ഭരത്‌ അനി നേനു’ എന്നീ ചിത്രങ്ങളൊക്കെ ഈ ആഴ്ച തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ എത്തിക്കാനുകുമെന്ന വിശ്വാസത്തിലാണ് ഈ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ.

എന്തായാലും ഇത്‌ സംബന്ധിച്ച ഒഫീഷ്യൽ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് അറിഞ്ഞത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments