‘അന്‍ടെ സുന്ദരാനികി’യിൽ നസ്രിയയ്ക്കും നാനിയ്ക്കും ഒപ്പം തൻവി റാമും

നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയാണ് ‘അന്‍ടെ സുന്ദരാനികി’. ഇതിന്റെ ചിത്രീകരണം ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നാനിയാണ് നായകൻ. ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് കൂടി. ‘അമ്പിളി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ തന്‍വി റാം ഈ സിനിമയില്‍ എത്തുന്നു. നാദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തൻവി റാം ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘എന്തോ വലിയ കാര്യം സംഭവിക്കുന്നു. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍’ – തന്‍വി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

വിവേക് ആത്രേയയാണ് ‘അന്‍ടെ സുന്ദരാനികി’യുടെ സംവിധാനം. നികേത് ബോമ്മിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് സാഗറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. രവിതേജ ഗിരിജാല ചിത്രസംയോജനവും നിര്‍വഹിക്കുന്നു.