ആൻഡ്രിയക്ക് ജന്മദിനാശംസകളുമായി മാസ്റ്റർ ടീമിന്റെ പോസ്റ്റർ

തമിഴകത്തിന്റെ സൂപ്പർ താരം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കാർത്തി നായകനായ സൂപ്പർ ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിൽ മക്കൾ ശെൽവൻ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു.

ഗായികയും മികച്ച നടിയുമായ ആൻഡ്രിയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആൻഡ്രിയക്ക് ജന്മദിനാശംസകൾ നേർന്ന് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മാസ്റ്റർ ടീം.

മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് ചിച്രത്തിൽ മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന്‍ സൂര്യനുമാണ്.

autocad lt lizenz kaufen