വെബ് സീരീസിലഭിനയിക്കാനൊരുങ്ങി സാനിയ മിര്‍സ

ഏറെ ആരാധകരുള്ള ടെന്നീസ് താരമാണ് സാനിയ മിര്‍സ. ഇന്ത്യക്കാരിയായ സാനിയ പാക്കിസ്ഥാന്റെ മരുമകള്‍കൂടിയാണ്. ഇപ്പോഴിതാ കായികലോകത്ത് നിന്നും അഭിനയത്തിലേക്ക് എത്തുകയാണ് സാനിയ. തുടക്കം വെബ് സീരീസിലൂടെയാണ്.

ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ വേഷമിടുന്നത്. വെബ് സീരീസിന്റെ പേര് ‘എംടിവി നിഷേധ് എലോണ്‍ ടുഗദര്‍’ എന്നാണ്. താരം സാനിയ മിര്‍സ തന്നെ ആയാണ് വെബ് സീരീസില്‍ വേഷമിടുക.

എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിന്‍ ഓഫാണ് ഈ സീരീസ്. ഈ ജനുവരിയില്‍, ഒടിടി പ്ലാറ്റ്‌ഫോമായ വൂടിലൂടെ റിലീസാകുന്ന സീരീസില്‍ 12 എപ്പിസോഡുകളാണ് ഉള്ളത്.