ബാഹുബലിയെ മറികടന്ന് തല അജിത് ചിത്രം വലിമൈ

കോളിവുഡ് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന പ്രീ-റിലീസ് പബ്ലിസിറ്റി മറ്റേതൊരു ‘തല’ ചിത്രത്തെയും പോലെയാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ അത് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ്
പശ്ചാത്തലത്തിൽ ഫസ്റ്റ് ലുക്ക് അടക്കം എത്തിയത് വളരെ വൈകിയായിരുന്നു.

എന്നാല്‍ ഇതുമൂലം ചിത്രത്തിന്‍റെ ഹൈപ്പ് ഇടിയാതെ കാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ അജിത്ത് ആരാധകരുടെ ആവേശം. ഫസ്റ്റ് ലുക്ക് പോലും
എത്തുന്നതിനു മുന്‍പേ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്‍ററസ്റ്റുകളുടെ’ എണ്ണമാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. 1.73 മില്യണ്‍ ഇന്‍ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനകം നേടിയിരിക്കുന്നത്.

ബാഹുബലി 2, അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അന്‍ലിസ്റ്റുകള്‍ വിലയിരുത്തുന്നു. റിലീസിനു മുന്‍പ് എന്‍ഡ്‍ഗെയിം 1.70 മില്യണും ബാഹുബലി 2 ഒരു മില്യണും ഇന്‍ററസ്റ്റുകളാണ് ബുക്ക് മൈ ഷോയില്‍ നേടിയിരുന്നത്. അതേസമയം വലിമൈയുടെ നേട്ടം ഫസ്റ്റ്
ലുക്ക് പോലും എത്തുന്നതിനു മുന്‍പ് ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കല്‍,
സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...