5 ദിവസം കൊണ്ട്‌ 200 കോടി നേടി ദളപതിയുടെ ‘ബിഗിൽ’; റെക്കോർഡുകൾ തകർത്ത്‌ ചിത്രം കുതിക്കുന്നു

ഏതാണ്ട്‌ ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ദീപാവലി റിലീസ്‌ ആയി തിയേറ്ററുകളിലെത്തിയ സിനിമയാണ് ദളപതി വിജയ്‌ നായകനായ ബിഗിൽ. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ സകല കളക്ഷൻ റെക്കോർഡുകളും തകർത്തുകൊണ്ട്‌ മുന്നേറുകയാണ്. 2 ദിവസം കൊണ്ട്‌ 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രം ഇപ്പോൾ 5ആം ദിനം പിന്നിടുമ്പോൾ 200 കോടിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ആഗോള തലത്തിലെ കളക്ഷൻ ആണ് ബിഗിലിന് ഈ നേട്ടം ലഭിച്ചിരിക്കുന്നത്‌. തമിഴ്‌നാട്ടിൽ നിന്നു മാത്രം ഏതാണ്ട്‌ 90 കോടിക്ക്‌ മുകളിൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം വരും ദിനങ്ങളിൽ തന്നെ അവിടെ നിന്നുമാത്രം 100 കോടിയെന്ന നേട്ടം സ്വന്തമാക്കും.

കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്‌. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്ന് വിതരണത്തിനെത്തിച്ച ചിത്രം ഏതാണ്ട്‌ 12 കോടിക്ക്‌ മുകളിൽ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്‌. വിജയ്‌യുടെ കരിയറിലെ മികച്ച കളക്ഷൻ കേരളത്തിൽ നിന്ന് നേടുന്ന ചിത്രമാകും ബിഗിൽ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്‌. യു.കെ ബോക്സ്‌ ഓഫീസിൽ ഓപ്പണിംഗ്‌ കളക്ഷനിൽ നിലവിൽ മൂന്നം സ്ഥാനമാണ് ബിഗിലിന്. അമേരിക്കയിൽ നേരത്തെ തന്നെ 1 മില്യൺ ഡോളർ കരസ്ഥമാക്കിയ ചിത്രം 2 മില്യൺ എന്ന നേട്ടത്തിലേക്കാണ് ഇപ്പോൾ മുന്നേറുന്നത്‌. മലേഷ്യൻ ബോക്സ്‌ ഓഫീസിൽ നിന്ന് 5 ദിവസം കൊണ്ട്‌ 2 മില്യൺ കളക്ഷൻ നേടിയ സിനിമ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന തമിഴ്‌ സിനിമയെന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. ഈ വർഷം ഓവർസീസ്‌ മാർക്കറ്റിൽ നിന്ന് ഇത്രയധികം കളക്ഷൻ നേടുന്ന രണ്ടാം സിനിമയായി ഇതോടെ ബിഗിൽ മാറിയിരിക്കുകയാണ്. സാഹോ ആണ് മുന്നിൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments