ദളപതിയുടെ ബിഗിൽ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം; മറികടന്നത്‌ ബാഹുബലി 2നെ

റിലീസ്‌ ചെയ്ത നാൾ മുതൽ സകല കളക്ഷൻ റെക്കോർഡുകളും തകർത്ത്‌ മുന്നേറുന്ന വിജയ്‌ ചിത്രം ബിഗിൽ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. സാക്ഷാൽ ബാഹുബലി 2നെ തകർത്തുകൊണ്ട്‌ തമിഴ്‌നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ഖ്യാതിയാണ് ദളപതിയുടെ ബിഗിൽ സ്വന്തമാക്കിയിരിക്കുന്നത്‌. ബാഹുബലി തമിഴ്‌ ഭാഷാപതിപ്പിന്റെ കളക്ഷൻ ആണ് ബിഗിൽ മറികടന്നിരിക്കുന്നത്‌. ഇതോടെ തമിഴ്‌നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ 5ൽ 3 ചിത്രവും വിജയ്‌യുടെ പേരിലാണ്. ഏതാണ്ട്‌ 136 കോടി രൂപയാണ് ബിഗിലിന്റെ ഇതുവരെയുള്ള തമിഴ്‌നാട്‌ കളക്ഷൻ.

ആഗോളതലത്തിൽ 300 കോടി രൂപയോളം കളക്ഷൻ ബിഗിൽ നേടിയിട്ടുണ്ട്‌. രജിനികാന്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക തമിഴ്‌ താരവും വിജയ്‌ തന്നെയാണ്.

ഇതോടെ അടുത്ത ഏപ്രിൽ റിലീസ്‌ ആയി എത്തുന്ന വിജയ്‌ – ലോകേഷ്‌ ചിത്രം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ തന്നെയുള്ളത്‌. നിലവിലെ കരിയർ പീകിൽ നിൽക്കുന്ന വിജയ്‌യുടെ താരപദവി കൊണ്ട്‌ വൻ കളക്ഷൻ നേടും എന്ന വിശ്വാസമാണ് ഉള്ളത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments