ഈജിപ്തിൽ റിലീസ്‌ ചെയ്യുന്ന ആദ്യ തമിഴ്‌ സിനിമ; ചരിത്രം രചിച്ച്‌ ദളപതിയുടെ ബിഗിൽ

റെക്കോർഡുകൾ പലതും തകർത്തെറിഞ്ഞ്‌ മുന്നേറുന്ന ദളപതിയുടെ ബിഗിലിന് മറ്റൊരു നേട്ടം കൂടി. ഈജിപ്തിൽ റിലീസ്‌ ചെയ്യുന്ന ആദ്യ തമിഴ്‌ ചിത്രമെന്ന ഖ്യാതിയാണ് ബിഗിൽ സ്വന്തമാക്കിയിരിക്കുന്നത്‌. ഫാർസ്‌ ഫിലിംസും ഗോൾഡൻ സിനിമാസും ചേർന്നാണ് ചിത്രത്തിന്രെ ഓവർസീസ്‌ വിതരണം ചെയ്യുന്നത്‌. ഓവർസീസിൽ മിക്കയിടങ്ങളിലും റെക്കോർഡ്‌ കളക്ഷൻ നേടി മുന്നേറുന്ന ബിഗിൽ ഈജിപ്തിലും പുതിയ ചരിത്രം കുറിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്‌. ഇന്ന് (ഒക്ടോബർ 30) ആണ് ചിത്രം ഈജിപ്തിൽ പ്രദർശനത്തിനെത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments