ദളപതിയുടെ നെയ് വേലി കൂൾ സെൽഫി; 2020 ലെ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്ത ചിത്രം

തമിഴകത്തിന്റെ സൂപ്പർ താരമാണ് വിജയ്. സിനിമയ്ക്കകത്തും പുറത്തും താരത്തിന് വലിയ ജനപിന്തുണയാണുള്ളത്. ഇപ്പോഴിതാ ആരാധകപിന്തുണയ്ക്ക് മികച്ച നേട്ടവും ലഭിച്ചിരിക്കുന്നു. നെയ്‌വേലിയില്‍ ആരാധകരുമൊത്തുള്ള വിജയ് ബില്‍ക്കുന്ന ചിത്രമാണ് 2020 ല്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത ട്വിറ്റെര്‍ പോസ്റ്റ്.

മാസ്റ്റർ സിനിമയുടെ ചിത്രീകരണ സമയത്താണ് ചിത്രമെടുത്തത്.ബിഗിലിന്റെ വിജയവുമായി ബന്ധപ്പെട്ട് വിജയ് ഐടി റെയ്ഡിന് വിധേയനായ സമയവും ആയിരുന്നു. താരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൂടിയാണ് പതിവിലും അധികം ആരാധകർ അന്ന് എത്തിച്ചേർന്നത്.

കാണികളോടൊപ്പം സെല്‍ഫി എടുക്കുന്നതിനായി ഷൂട്ടിംഗ് സ്ഥലത്തിന് സമീപം നിര്‍ത്തിയിരുന്ന ബസിന്റെ മുകളിലേക്ക് വിജയ് കയറി. ചിത്രം ട്വിറ്ററില്‍ പങ്കിട്ട താരം ‘താങ്ക്സ് നീവേലി’ എന്ന് അടിക്കുറിപ്പ് നല്‍കി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍, സെല്‍ഫി ഇന്റര്‍നെറ്റില്‍ ഒരു സെന്‍സേഷനായി മാറി. ട്വീറ്റ് 145,000 ല്‍ കൂടുതല്‍ തവണ റീട്വീറ്റ് ചെയ്തിട്ടുണ്ട്,