ഗിരീഷ് എഡി സംവിധാനം ചെയ്ത് വെള്ളിയാഴ്ച തീയേറ്ററിൽ എത്തിയ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ പ്രേക്ഷക പ്രീതിയാർജിച്ചു മുന്നേറുന്നു. വീക്കെൻഡ് ആയ ഇന്നും ഇന്നലെയും നിരവധി എക്സ്ട്രാ ഷോസ് ആണ് പലയിടത്തും ചിത്രം കളിക്കുന്നത്. ഹൗസ്ഫുൾ ഷോസിന്റെ പെരുമഴയാണ് ഈ മഴക്കാലത്തും ചിത്രത്തിന്.

സെക്കന്റ് ഷോക്ക് പുറമെ മിക്കയിടത്തും തേർഡ് ഷോ ചിത്രം കളിക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി മിക്കയിടത്തും ഇന്ന് ഓൺലൈൻ ബുക്കിംഗ് ഫുൾ ആയിട്ടുണ്ട്. വൻ താരനിരകൾ ഇല്ലാതെ വന്ന ഈ കൊച്ചു ചിത്രത്തിന്റെ മഹാ വിജയമാണ് ഈ ഹൗസ്ഫുൾ ഷോകൾ സൂചിപ്പിക്കുന്നത്.

മാത്യു, അനശ്വര, വിനീത് എന്നിവർ അഭിനയിച്ച ചിത്രം ജൈസൺ എന്ന സ്‌കൂൾ പയ്യന്റെ ജീവിതത്തിലെ ഒരു അധ്യായം ആണ് പറയുന്നത്. നർമ്മവും നൊസ്റ്റാൾജിയയും പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രം ഈ വർഷം ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് സിനിമ കണ്ട പ്രേക്ഷകർ പറയുന്നു.



