സുജിത് സംവിധാനം ചെയ്ത് ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം ടീസർ ഈ ഞായറാഴ്ച പുറത്തിറക്കും. സൂപ്പർഹിറ്റായ ആദ്യ ടീസർ ഷെയ്ഡ്സ് ഓഫ് സാഹോ ചാപ്റ്റർ 1 പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മാർച്ച് 3 ഞായറാഴ്ച നായിക ശ്രദ്ധ കപൂറിന്റെ പിറന്നാൾ ദിനത്തിൽ ആണ് അടുത്ത ടീസർ വരുന്നത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ആദ്യ ടീസറിൽ നിന്ന് തന്നെ വ്യക്തം. രണ്ടാം ടീസറിൽ എന്തൊക്കെ സർപ്രൈസുകൾ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുള്ളതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. യു.വി ക്രിയേഷൻ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്.
Subscribe
Login
0 Comments
Oldest



