പൃഥ്വിയുടെ പുതിയ താടി ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയുള്ള പുതിയ ലുക്ക് ആരാധകാർക്ക് വലിയ പ്രതീക്ഷകൾ ആണ് നല്‍കുന്നത്. ക്ലാസ്മേറ്റ്സിലെ സുകുമാരനെ ഓർമിപ്പിക്കുന്നു എന്നാണ് ചിലരുടെ വാദം. എന്തായാലും ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.
ഏകദേശം ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് അറിയാൻ കഴിയുന്നത്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
Subscribe
Login
0 Comments