സ്പൈഡർ മാൻ, അയേൺമാൻ, ബ്ലാക്ക് പന്തർ, ഫാന്റസ്റ്റിക് ഫോർ, തോർ, എക്‌സ് മെൻ, തുടങ്ങിയ മാർവൽ സൃഷ്ടികളുടെ രചയിതാവ് സ്റ്റാൻ ലീ ഇന്ന് പുലർച്ചെ വിട വാങ്ങി, രചനകൾ കൊണ്ടും ചിത്രങ്ങളിലെ ഗസ്റ്റ് അപ്പിയറൻസ് കൊണ്ടും റിയൽ ലൈഫ് ഹീറോ ആയ സ്റ്റാൻ ലീ യുടെ മരണം ഹോളിവുഡ് മുതൽ ഇന്ത്യ ഉൾപ്പടെയുള്ള കോമിക് ആരാധകരെ തകർക്കുന്നതായിരുന്നു. 95 വയസ്സ് ആയിരുന്നു സ്റ്റാൻ ലീയ്ക്ക്.


ഒരുപാട് പേർ അനുശോചനങ്ങളുമായി തന്റെ ദുഃഖം രേഖപ്പെടുത്തുന്നുണ്ട്. മാർവലിന്റെ തന്നെ ഒട്ടുമിക്ക സൂപ്പർഹീറോ സിനിമയിലും ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിൽ ലീ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവസാനമായി ഇറങ്ങിയ അവഞ്ചേഴ്സിലും ബസ് ഡ്രൈവറുടെ വേഷത്തിൽ സ്റ്റാൻ ലീ അഭിനയിച്ചു. റൊമാനിയയിൽ നിന്നും യു.എസിലേക്ക് കുടിയേറിയ ജൂതകുടുംബത്തിൽ 1922 ഡിസംബർ 28ന് ആണ് ജനനം. പരേതയായ നടി ജോൻ ലീയാണ് ഭാര്യ.




