മാലിക്കിലെ ആദ്യ 25 മിനുട്ട്‌ രംഗം ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചത്‌: ഫഹദ്

മഹേഷ് നാരായണൻ സംവിധാനം ചെയ്ത്‌ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിലെത്തുന്ന മാലിക്കിലെ ആദ്യ 25 മിനിറ്റ് രംഗം ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതാണെന്ന് ഫഹദ് ഫാസിൽ. ടേക്‌ ഓഫിന് ശേഷം മഹേഷ് നാരായൺ ഒരുക്കുന്ന രണ്ടാം ചിത്രമാണ് മാലിക്ക്. മികച്ച തിയേറ്റർ അനുഭവമായിരിക്കും എന്ന ഉറപ്പിന്റെ പേരിൽ തന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കൊടുക്കാതെ വച്ചിരിക്കുകയാണ് അണിയറക്കാർ. ഇതിനിടെ കോവിഡ്‌ കാലത്തിൽ തന്നെ ഇതേ ടീമിന്റെ മറ്റൊരു ചിത്രമായ ‘സീ യു സൂൺ’ സെപ്റ്റംബർ 1ന് OTT റിലീസ്‌ ആയി വരാനിരിക്കെ നൽകിയ അഭിമുഖത്തിലാണ് ഫഹദ്‌ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്‌. മാലിക്‌ തിയേറ്ററിൽ തന്നെ റിലീസ്‌ ചെയ്യുമെന്നും ഫഹദ്‌ ഉറപ്പ്‌ പറഞ്ഞു.

Malik Poster