സുഡാനി ഫ്രം നൈജീരിയക്ക്‌ ശേഷം സമീർ താഹിർ, ഷൈജു ഖാലിദിൽ നിന്നും വീണ്ടുമൊരു മനോഹര ചിത്രം; ‘തമാശ’യുടെ ആദ്യ റിവ്യൂ വായിക്കാം !!

പെരുന്നാൾ റിലീസ്‌ ആയി തിയേറ്ററിൽ എത്തുന്ന ‘തമാശ’ ഈ വർഷം മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ആണ്. പുറത്തു വന്ന ടീസർ, ഗാനം, ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ എല്ലാം ഈ ചിത്രം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. നവാവഗതനായ അഷ്‌റഫ്‌ ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ റിവ്യൂ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

അള്ള്‌ രാമേന്ദ്രൻ, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ ആഷിഖ്‌ ഉസ്മാൻ ആണ് ചിത്രം കണ്ട്‌ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ചിത്രത്തെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച്‌ പോസ്റ്റ്‌ ഇട്ടത്‌. ‘സുഡാനി ഫ്രം നൈജീരിയക്ക്‌ ശേഷം സമീർ താഹിർ, ഷൈജു ഖാലിദ്‌ എന്നിവരിൽ നിന്നും വീണ്ടുമൊരു മനോഹര ചിത്രം. ഈ അടുത്തെങ്ങും ഇത്രയും മികച്ച ഒരു ഫീൽഗുഡ്‌ സിനിമ ഞാൻ കണ്ടിട്ടില്ല’ എന്ന് അദ്ദേഹം കുറിക്കുന്നു.

ശ്രീനിവാസൻ എന്ന 31കാരൻ മലയാളം അധ്യാപകനായി വിനയ്‌ ഫോർട്ട്‌ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തലയിൽ മുടിയില്ല എന്ന അപകർഷബോധത്തിൽ ജീവിക്കുന്ന ശ്രീനിവാസന്റെ ജീവിതത്തിലേക്ക്‌ 4 സ്ത്രീകൾ കടന്നു വരുന്നതും തുടരുന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്‌. നർമ്മവും പ്രണയവും സമം ചേർത്താണ് ‘തമാശ’ ഒരുക്കിയിട്ടുള്ളത്‌.

ദിവ്യ പ്രഭ, ഗ്രേസ്‌ ആന്റണി, ചിന്നു ചാന്ദിനി, ആര്യ സലിം തുടങ്ങിയവർ ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. ഹാപ്പി ഹവേഴ്സ്‌ എന്റർടൈന്മെന്റിന് വേണ്ടി സമീർ താഹിർ, ഷൈജു ഖാലിദ്‌, ലിജോ ജോസ്‌ പെല്ലിശ്ശേരി, ചെമ്പൻ വിനോദ്‌ തുടങ്ങിയവർ ചേർന്നാണ് ‘തമാശ’ നിർമ്മിക്കുന്നത്‌. നിർമ്മാതാക്കളിൽ ഒരാളായ സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്‌. റെക്സ്‌ വിജയനും ഷഹബാസ്‌ അമനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്‌.

ഈദ്‌ റിലീസ്‌ ആയി ‘തമാശ’ തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments