പൃഥ്വിരാജ് ചിത്രം ‘കുരുതിയിലെ’ ആദ്യ ഗാനം പുറത്ത്

പൃഥ്വിരാജ് നായകനായെത്തുന്ന ‘കുരുതി’യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് ഈണം നൽകിയിരിക്കുന്നത്. ‘വേട്ടമൃഗം’ എന്നു തുടങ്ങുന്ന ഗാനം സിയ ഉൽ ഹഖ്, രശ്മി സതീഷ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

നവാഗതനായ മനു വാരിയർ ആണ് സംവിധാനം നിർവഹിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്‌ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരാണ് കുരുതിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുരൂഹതയുണർത്തുന്ന രംഗങ്ങളുമായെത്തിയ ചിത്രത്തിന്റെ ട്രെയിലർ ഏറ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രമാണ് ‘കുരുതി’. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...