മമ്മൂക്കയുടെ 18ആം പടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി !!

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത്‌ മമ്മൂക്ക കേന്ദ്ര കഥാപാത്രമാകുന്ന പതിനെട്ടാം പടി എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ബീമാപള്ളി’ എന്ന് തുടങ്ങുന്ന ഈ ഗാനം ഷഹബാസ്‌ അമൻ, നകുൽ അഭ്യങ്കർ, ഹരിചരൺ ഷെഷാദ്രി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്‌. A.H കാഷിഫ്‌ ആണ് ഈ ഗാനം സംഗീതം നൽകിയിരിക്കുന്നത്‌ എന്നത്‌ മറ്റൊരു പ്രത്യേകത കൂടിയാണ്. സാക്ഷാൽ AR റഹ്മാന്റെ അനന്തരവനും ഗായകനും കൂടിയായ കാഷിഫ്‌ ആദ്യമായി സംഗീതം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments