മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ. ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിൽ ആണ് നാളെ റിലീസ് ചെയ്യുക. ഇന്ത്യ മുഴുവൻ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന വമ്പൻ ചിത്രമാണ് മരക്കാർ.
മോഹന്‍ലാൽ പ്രധാന കഥാപാത്രം ആകുന്ന സിനിമയിൽ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്ജുന് സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവർ കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകമെമ്ബാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് മൂലം സിനിമയുടെ റിലീസ് മാറ്റിയിരുന്നു. മോഹൻലാലിനെ നായകൻ ആക്കിയ ഒപ്പം ആയിരുന്നു മലയാളത്തിൽ പ്രയദർശൻ ചെയ്ത അവസാന ചിത്രം.



