വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’; ടീസർ ഇന്ന്

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മേജര്‍’ റിലീസിന് ഒരുങ്ങുകയാണ്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂലൈ രണ്ടിന് മേജർ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം. തെലുങ്ക് ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ആണ് സിനിമ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യും. പൃഥ്വിരാജ്, മഹേഷ്‌ ബാബു, സൽമാൻ ഖാൻ എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കുന്നത്.

തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്. സാഷി കിരണ്‍ ടിക്കയാണ് സംവിധാനം. 2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിലാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്.