മലയാളത്തിലെ ആദ്യ സോംബി സിനിമ ‘രാ’ യുടെ ടീസർ പുറത്തിറങ്ങി

മലയാളത്തിലെ ആദ്യ ‘സോംബി’ സിനിമ ‘രാ’ എത്തുന്നു. പൃഥ്വിരാജ് നായകനായ ഹൊറർ ചിത്രം ‘എസ്ര’ക്ക് ശേഷം മനു ഗോപാല്‍ തിരക്കഥയെഴുത്തുന്ന സിനിമയാണ് ‘രാ’. കിരണ്‍ മോഹന്‍ സംവിധാനം നിർവഹിക്കും. മലയാളത്തിലെ ആദ്യ ‘സോംബി മൂവി’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിന്റെ സ്‌നീക് പീക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘രാ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

RAA Teaser

സി.എസ് രാകേഷ് ക്യാമറ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ എഡിറ്റര്‍ പ്രദീപ് ശങ്കറാണ്. മിക്കു കാവില്‍ സംഗീതം ഒരുക്കുന്നു. ഫസല്‍ എ ബക്കര്‍ ശബ്ദ മിശ്രണം നിര്‍വഹിക്കുന്നു. ‘ഒലാലാ’യാണ് ചിത്രത്തിന്റെ നിര്‍മ്മാണം.