പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളുമായി അഹാന

ലോക്ക്ഡൗൺ കാലത്ത് നിരവധി താരങ്ങളാണ് സോഷ്യൽ മീഡയയിൽ സജീവമായത്. അത്തരത്തിൽ സജീവമായ ഒരു താര കുടുംബമാണ് ക‌ൃഷ്ണകുമാറിന്റേത്.

പലരും ആരാധകര്‍ക്കായി ചോദ്യോത്തര സെഷനുകള്‍ ഇന്‍സ്റ്റഗ്രാമില്‍ നടത്തുന്നുണ്ട്.
നടി അഹാനയും ഇടയ്ക്കിടെ ആരാധക ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. ഇത്തരത്തില്‍ താരം നടത്തിയ സെഷനില്‍ ഒരാളുടെ ചോദ്യത്തിന് അഹാന നല്‍കിയ
മറുപടി ശ്രദ്ധേയമാവുകയാണ്.

വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളാണ് അഹാനയെന്നും അടുത്തതായി പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള എന്താണെന്നുമായിരുന്നു ചോദ്യം. ഇതിന് അഹാന നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ്
ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം എന്നൊക്കെയായിരുന്നു
താരത്തിന്റെ മറുപടി.

അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ഒരു ലോക്ക്ഡൗണ്‍ ദിനം എങ്ങനെയെന്ന് ആരാധകര്‍ക്ക് അഹാന കാണിച്ചു കൊടുത്തിരുന്നു. ലോക്ക്ഡൗണ്‍ ദിനത്തില്‍ താന്‍ ചെയ്യുന്ന 10 കാര്യങ്ങള്‍ എന്തൊക്കെയെന്നും അഹാന
വിശദീകരിച്ചിരുന്നു. ലോക്ക്ഡൗണില്‍ തന്റെ ഒരു ദിവസം തുടങ്ങുന്നത്
സൂര്യനമസ്കാരത്തോടെയാണെന്ന് അഹാന പറഞ്ഞു. തന്റെ ഭക്ഷണ രീതിയെക്കുറിച്ചും
ചര്‍മ്മ സംരക്ഷണത്തെക്കുറിച്ചും അഹാന ആരാധകരോട് പങ്കുവച്ചിരുന്നു.