ദി ഗോഡ് ഓഫ് മോളിവുഡ്; മലയാളത്തിന്റെ താരരാജാവിന് പിറന്നാൾ ആശംസയുമായി യുവതാരം ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ
ഇന്ന് 61 ാം പിറന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ മാറ്റി വച്ചെങ്കിലും ആശംസകളുമായി സോഷ്യൽ മീഡിയ കയ്യടക്കുകയാണ് ആരാധകരും സിനിമാപ്രവർത്തകരും. ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ആശംസ ശ്രദ്ധേയമാകുകയാണ്.

ഹാപ്പി ബെർത്ത് ഡേ ലാലേട്ടാ എന്ന കുറിപ്പോടെ മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാള ചലച്ചിത്രലോകത്തെ ദൈവമായാണ് താരം മോഹൻലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗോഡ് ഓഫ് മോളിവുഡ് ആരെന്ന ചോദ്യത്തിന് മോഹൻ ലാൽ എന്ന ഉത്തരം നൽകുന്ന സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിരിക്കുന്നു.