ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ സിനിമ ടെലഗ്രാമിൽ കണ്ടിട്ട്‌ നിർമ്മാതാവിന് പണം അയച്ച്‌ കൊടുത്ത്‌ നിരവധി പേർ; സംവിധായകന്റെ കുറിപ്പ്

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജിയോ ബേബി കഥ സംവിധാനം നിർവഹിച്ച സിനിമ ദ ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം ആണ് ഇപ്പൊൾ ഏറെ ചർച്ചാ വിഷയം ആവുന്ന ചിത്രം. നീ സ്ട്രീം എന്ന ഒ ടി ടി പ്ലാറ്റ്ഫോമിൽ കുറച്ച് ദിവസങ്ങൾ മുന്നേ ആണ് റിലീസ് ആയത്. റിലീസ് ആയ അന്ന് മുതൽ വളരെ വലിയ പ്രേക്ഷക പ്രശംസ ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും നല്ല സ്ത്രീപക്ഷ സിനിമ എന്നതും ഇപ്പോൾ ഇൗ സിനിമ കൈവരിച്ചിരിക്കുക ആണ്.

എന്നാൽ ഇപ്പൊൾ ജിയോ ബേബിയുടെ ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ടെലഗ്രാം എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ റിലീസ് ആയ സിനിമകൾ പല ചാനലുകളിലും ഗ്രൂപ്പുകളിലും ആയി റിലീസ് ആവുന്ന സിനിമകൾ വളരെ പെട്ടെന്ന് തന്നെ വരാറുണ്ട്. ഇങ്ങനെ ടെലഗ്രാംമിൽ നിന്നും കണ്ട് സിനിമ ഇഷ്ടപെട്ട ഒരുപാട് പേർ 140 രൂപ പ്രൊഡ്യൂസറിന് നൽകണം എന്ന് പറഞ്ഞ് നിരവധി ഫോൺ വിളികൾ അദ്ദേഹത്തിന് ലഭിക്കുന്നു എന്നും ഒരുപാട് പേരു ഇത് അനുസരിച്ച് അക്കൗണ്ടിൽ പൈസ ഇടുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ജിയോ ബേബി ഫേസ്ബുക്കിൽ കൊടുത്ത കുറിപ്പ് :

The Great Indian Kitchen Movie ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ 💕

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...