ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴിലേക്ക്

മലയാളാലത്തിൽ വലിയ തർച്ചയുയർത്തിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ജിയോ ബേബിയുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിൽ ഏറെ നിരൂപക പ്രശംസ നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ‌ ഇനി തമിഴ് റീമേക്കിനൊരുങ്ങുകയാണ്.

ജയം കൊണ്ടാന്‍ ,കണ്ടേന്‍ കാതലൈ , സേട്ടൈ , ബിസ്‌കോത് ,ഇവന്‍ തന്തിരന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മണിരത്‌നം ശിഷ്യന്‍ ആര്‍ . കണ്ണനാണ് ഐശ്വര്യാ രാജേഷിനെ നായികയാക്കി ചിത്രം ഒരുക്കുന്നത്.സിനിമയുടെ പൂജ നടന്നുവെങ്കിലും ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ഈ മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകൻ അറിയിച്ചു. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.മസാല പിക്സിന്റെ ബാനറില്‍ എം കെ ആര്‍ പി പ്രൊഡക്‌ഷന്‍സുമായി സഹകരിച്ചു കൊണ്ട് സംവിധായകൻ തന്നെയാണ് ചിത്രം നിർമ്മിക്കുക.