ജൂനുസ് മൊഹമ്മദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ‘9’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. മലയാള സിനിമക്ക് ഇന്നേവരെ പരിചിതമല്ലാത്ത സയൻസ് ഫിക്ഷൻ എന്ന ജോണറിലാണ് സിനിമ ഒരുങ്ങുന്നത്. ഒരേ സമയം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നതും ആകാംക്ഷഭരിതരാക്കുന്നതുമായ ട്രെയ്ലറിന് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മംതയും വാമിഖയും ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും.
Subscribe
Login
0 Comments