നായാട്ടിലെ വനിതാ എസ് പി; ഗംഭീര പ്രകടനം നടത്തിയ താരത്തെ അറിയുമോ?

മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ, ജോജു, നിമിഷ സജയൻ, അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നായാട്ടിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് വനിത എസ് പിയുടേത്. സിനിമയിൽ ക്രൈം ബ്രാഞ്ച് എസ്പി അനുരാധയായി വേഷമിട്ടയാളാണ് യമ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ യമ അഭിനയത്തിൽ അത്ര സജീവമല്ല. മുൻപ് വിപിൻ വിജയ് സംവിധാനം ചെയ്ത പ്രതിഭാസം, ചിത്രസൂത്രം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

എഴുത്തും അഭിനയവുമാണ് താൽപര്യം എങ്കിലും ഇടയ്ക്ക് ലഭിച്ച സിനിമാ ഓഫറുകളൊന്നും യമ സ്വീകരിച്ചിരുന്നില്ല. ചില യാത്രകളൊക്കെയായി ഊട്ടിയിൽ എത്തിയ സമയത്താണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് വിളിക്കുന്നത്.

ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും മാർട്ടിൻ പറഞ്ഞതനുസരിച്ച് കഥ കേട്ടിട്ട് തീരുമാനിക്കാം എന്നായി. അങ്ങനെ തിരക്കഥാകൃത്ത് ഷാഹി കബീർ വിളിച്ചു കഥ പറഞ്ഞു. തിരക്കഥയും അയച്ചുതന്നു. അങ്ങനെയാണ് അഭിനയിക്കാം എന്നു തീരുമാനിക്കുന്നത്.

നാടകങ്ങളിൽ കൂടുതലും ചെയ്തിരിക്കുന്നത് ഫിസിക്കൽ തിയേറ്റർ ആയതിനാൽ പൊലീസ് വേഷത്തിൽ അഭിനയിക്കാൻ കാര്യമായ ബിദ്ധിമുട്ടുകൾ ഉണ്ടാരുന്നില്ലെന്നും താരം പറയുന്നു. കൂടുതൽ ചിത്രങ്ങൾ വരുമോ എന്ന് ചോദിച്ചാൽ അഭിനയം പ്രൊഫഷൻ ആക്കാനല്ല പാഷനായി കാണുകയാണെന്നാണ് യമ പറയുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...