വിസ്മയിപ്പിച്ച്‌ 12 കാരൻ അച്യുതൻ; മാമാങ്കത്തിലെ ചന്തുണ്ണി കയ്യടി നേടുന്നു

മാമാങ്കം സിനിമയെ പറ്റി പറയുമ്പോൾ ഒഴിച്ചു കൂടാൻ കഴിയാത്ത കഥാപാത്രമാണ് അച്യുതൻ എന്ന 12 വയസുകാരൻ അവതരിപ്പിച്ച ചന്തുണ്ണി എന്ന റോൾ.
മാമാങ്കം സിനിമ പൂർത്തി ആകുന്നത് ഈയൊരു പയ്യനിലൂടെയാണ്. ചന്ദ്രോത്ത് തറവാട്ടിലെ അനന്തരവൻ ആയ ചന്തുണ്ണി മാമാങ്ക മഹാമഹം കൂടാൻ പോകുന്നത്‌ തുടങ്ങി സംഘട്ടന – വൈകാരിക നിമിഷങ്ങൾ എല്ലാം പക്വതയോടെ കൈകാര്യം ചെയ്ത അച്യുതൻ കളരി സീനുകളിൽ നേടിയ അസാധ്യ വഴക്കം സിനിമയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

മുൻപ് ഇറങ്ങിയ പ്രൊമോ വീഡിയോ, ട്രയ്ലർ മുതൽക്കേ അച്യുതന്റെ കഴിവിനെ എല്ലാവരും പറയുന്നുണ്ട്. ഇപ്പോൾ മാമാങ്കം കഴിഞ്ഞു ഇറങ്ങിയപ്പോഴും അഭിപ്രായങ്ങൾക്ക് മാറ്റമില്ല. പല വലിയ താരങ്ങളെ പോലെ കഥാപാത്രത്തിന്റെ പൂർണ്ണതക്ക്‌ വേണ്ടി ഈ കൊച്ചു മിടുക്കൻ കളരി അഭ്യസിച്ചത്‌ സോഷ്യൽ മീഡിയ നേരത്തെ ഏറ്റെടുത്തതാണ്.

ക്ലൈമാക്സ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അത് കൊണ്ട് തന്നെ അതിൽ തിളങ്ങിയ അച്യുതനെയും നമുക്ക് പെട്ടെന്ന് മറക്കാൻ പറ്റില്ല. ഇനിയും മികച്ച റോളുകൾ കൊണ്ട് സമ്പന്നമാകട്ടെ ഈ കുരുന്നിന്റെ ഭാവി എന്ന് നമുക്ക്‌ ആശംസിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments