ദുൽഖർ – ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രം ‘കുറുപ്പ്‌’ പൂജ നടന്നു; ചിത്രങ്ങൾ കാണാം

ഏറെ നാളുകളുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക്‌ ശേഷം ‘കുറുപ്പ്‌’ ഇന്ന് ആരംഭിച്ചു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ ശ്രീനാഥ്‌ രാജേന്ദ്രൻ ആണ്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്. ചിത്രത്തിന്റെ പൂജ ഇന്ന് പാലക്കാട്‌ വെച്ച്‌ നടന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments