ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ ബ്രില്യന്റ് സംവിധായകൻ എന്ന വിശേഷണമുള്ള ലിജോ സോജ് പെല്ലിശ്ശേരി ഒരുക്കുന്ന ‘ജല്ലിക്കട്ട്’ എന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, വിനായകൻ എന്നിവരും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.


സെപ്റ്റംബർ ആദ്യവാരം നടക്കുന്ന ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും ചിത്രത്തിന്റെ ആദ്യ പ്രദർശനം അരങ്ങേറുക. ഇതിനോടകം ഏറെ വൈറലായ ചിത്രത്തിന്റെ ഏതാനും ഫോട്ടോസും ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്. പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.



