വിജയ്‌ സേതുപതി, ഫഹദ്‌, സമാന്ത; സൂപ്പർ ഡീലക്സിന്റെ ഞെട്ടിക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങി !!

ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്സിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ത്യാഗരാജ കുമാരരാജ, മിസ്കിൻ, നളൻ കുമാരസാമി എന്നിവർ ചേർന്ന രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ സേതുപതി, സാമന്ത ഒപ്പം മലയാളത്തിന്റെ സ്വന്തം ഫഹദ്‌ ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഒരേ സമയം അതിശയിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ട്രെയ്‌ലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഒരു ട്രാൻസ്‌ജെന്റർ വേഷത്തിൽ ആണ് വിജയ്‌ സേതുപതി ഈ ചിത്രത്തിൽ എത്തുന്നത്‌ എന്നും സൂപ്പർ ഡീലക്സിന്റെ ഒരു പ്രത്യേകതയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments