ഡി.സി യുടെ പ്രശസ്ത കഥാപാത്രമായ ജോകറിനെ ബേസ് ചെയ്ത് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ജോകറിന്റെ പുതിയ ട്രെയ്ലർ പുറത്തിറങ്ങി. ജോകറായി വേഷമിടുന്നത് ജോവാകീൻ ഫീനിക്സ് ആണ്. ഒരേ സമയം ഞെട്ടിക്കുന്നതും പ്രേക്ഷകരിൽ ഒരു ഡിസ്റ്റേർബിംഗ് ഫീൽ ജനിപ്പിക്കുന്നതുമായ ആദ്യ ട്രെയ്ലറിൽ നിന്നും ഏറെ മാറ്റമൊന്നും ഇല്ലാത്തതാണ് പുതിയ ട്രെയ്ലറും.
അടുത്ത വർഷത്തെ മിക്ക അകാദമിക് അവാർഡുകളും ജോകർ സ്വന്തമാക്കുമെന്നാണ് നിരൂപകരും ആരാധകരും കരുതുന്നത്. വാർണർ ബ്രോസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 4ന് തിയേറ്ററുകളിലെത്തും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)