സയൻസ്‌ ഫിക്ഷൻ – ഫാന്റസി ഷോർട്ട് ഫിലിമുമായി ഒരു കൂട്ടം യുവാക്കൾ; യൂട്യൂബിൽ തരംഗമായി ‘കെന്നി’..!!

ദേശീയ അവാർഡ് ജേതാവ് ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ‘കെന്നി’ യൂട്യൂബിൽ തരംഗമാവുന്നു. സൈ – ഫി ഫാന്റസി ഗണത്തിൽ പെടുന്ന ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇമ്മാനുവേൽ ഫെർണാണ്ടസ് ആണ്.

ഇത്തരം ജോണറുകളിൽ ഷോർട്ട് ഫിലിം വിരളമായത് കൊണ്ട് തന്നെ കെന്നി വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്. ഏകദേശം ഒരു വർഷത്തെ പ്രീ പ്രൊഡക്ഷനും 32 മണിക്കൂർ നേരത്തെ തുടർച്ചയായ ഷൂട്ടും കൊണ്ട് പൂർത്തീകരിച്ച കെന്നി വർക്ക് ചെയ്തവരുടെ ആത്മാര്ഥതയുടെ ഫലം കൂടിയാണെന്ന് കാണുമ്പോൾ മനസിലാക്കാം.

നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കെന്നി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷക മനസ് കൂടി കീഴടക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments