Wednesday, October 14, 2020

പ്രേക്ഷകർ ഏറ്റെടുത്ത SPB ട്രിബ്യൂട്ട്‌ ഗാനം; ഷൂട്ട്‌ ചെയ്തത്‌ ഒന്നര ദിവസം കൊണ്ട്‌

തീർത്തും സങ്കടകരമായ ചിലരുടെ നടപടി മൂലം അപ്‌ലോഡ്‌ ചെയ്ത്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്ന് യൂട്യൂബ്‌ നിക്കം ചെയ്ത്‌ വീണ്ടും തിരികെ വന്ന SPB ട്രിബ്യൂട്ട്‌ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. അഞ്ജലീ പ്രാണാഞ്ജലി എന്ന രാഹുൽ രാജ്‌ ഈണമിട്ട ഗാനം മലേഷ്യൻ ഇവന്റ്‌ മാനേജ്‌മെന്റ്‌ നടത്തുന്ന കമ്പനിയുടെ നീക്കത്തെ തുടർന്നാണ് ആദ്യ വീഡിയോ യൂട്യൂബ്‌ നീക്കം ചെയ്തത്‌. പിന്നീട്‌ തിരികെ വന്ന ഗാനം ആദ്യ 48 മണിക്കൂറിൽ തന്നെ ഒന്നര ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഹരിചരൺ ആലപിച്ച ഗാനം ഇപ്പോൾ മുകളിൽ പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്.

യാതൊരു വിധ കച്ചവട ലാഭവും കൂടാതെയാണ് അണിയറ പ്രവർത്തകർ ഇത്തരമൊരു വീഡിയോ ഒരുക്കിയത്‌. മുംബൈയിൽ ഒന്നര ദിവസം കൊണ്ട്‌ ഷൂട്ട്‌ ചെയ്ത ഈ വീഡിയോക്ക്‌ കളറിംഗ്‌ ചെയ്തിരിക്കുന്നത്‌ പ്രശസ്ത കളറിസ്റ്റ്‌ ആയ ഷിവേശ്‌ കതേവയാണ്. രചയിതാവും നിർമ്മാതാവും കൂടിയായ രാജീവ്‌ ഗോവിന്ദന്റെ നിർമ്മാണ കമ്പനിയായ വാട്ടർ ബൗണ്ട്‌ മീഡിയ നിർമ്മാണം വഹിച്ച ഈ ഗാനത്തിന്റെ സംവിധാനം മഗേഷ്‌ കൊല്ലേരിയാണ്.

Trending Articles

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ; ആശംസകൾ നേർന്ന്...

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌ മികച്ച നടൻ,...

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌....

ഞാൻ ‘അമ്മ’യിൽ നിന്ന് രാജിവെക്കുന്നു, ഒപ്പം ഇടവേള ബാബു...

താൻ 'അമ്മ' സംഘടനയിൽ നിന്നും രാജിവെക്കുന്നുവെന്നും ഒപ്പംഇടവേള ബാബു രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും നടി പാർവതി തിരുവോത്‌. ആക്രമിക്കപ്പെട്ട നടി ഭാവനയെ കുറിച്ച്‌ ഇടവേള ബാബു നടത്തിയ പരാമർശമാണ് പാർവതിയുടെ...

36 ാം പിറന്നാളാഘോഷിച്ച് നിവിൻ പോളി; രസകരമായ ആശംസയുമായി...

മലയാളികളുടെ പ്രയങ്കരനായ യുവനടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനം. 36ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, നിമിഷ സജയന്‍ തുടങ്ങി സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ എത്തിക്കഴിഞ്ഞു.

പ്രേക്ഷകർ ഏറ്റെടുത്ത SPB ട്രിബ്യൂട്ട്‌ ഗാനം;...

തീർത്തും സങ്കടകരമായ ചിലരുടെ നടപടി മൂലം അപ്‌ലോഡ്‌ ചെയ്ത്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്ന് യൂട്യൂബ്‌ നിക്കം ചെയ്ത്‌ വീണ്ടും തിരികെ വന്ന SPB ട്രിബ്യൂട്ട്‌ ഗാനം പ്രേക്ഷകർ...

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌...

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌....

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...