മധുരം തീരാതെ ഈ തണ്ണീർമത്തൻ ദിനങ്ങൾ; എക്കാലത്തെയും മികച്ചവയിൽ കൂട്ടേണ്ട പിള്ളേരിവർ

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ ഒരു സൂപ്പർ താരസാന്നിധ്യം ഇല്ലാഞ്ഞിട്ടു കൂടി നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചില പടങ്ങളിലെ പേരുകൾ ഓർത്തു വയ്ക്കുന്ന പോലെ ഈ സിനിമയിലെ താരങ്ങൾക്ക് പകരം അവരുടെ കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തു വയ്ക്കുന്നുണ്ടെങ്കിൽ അതാണ് സിനിമയുടെയും കഥാപാത്രങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിച്ചവരുടെയും വിജയം. അത്തരത്തിൽ ഒരു കൂട്ടമാണ് തണ്ണീർമത്തൻ ദിനങ്ങളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്.

അനശ്വര, മാത്യു, നസ്ലെൻ, വൈശാഖ്‌, ഫ്രാങ്കോ, തുടങ്ങി പേരെടുത്തു പറയേണ്ട അഞ്ചു പേർക്കൊപ്പം സിനിമയിൽ ഒരു ഷോട്ട് എങ്കിൽ അത് അഭിനയിച്ച പിള്ളേർ വരെ തകർത്ത സിനിമ. ഇവരിൽ ഓരോരുത്തരിലും നമ്മുടെ പ്ലസ്ടൂ ലൈഫ് കാണാം എന്നതാണ് ഏറ്റവും വലിയ പോയിന്റ്. അപ്പുറത്തെ ക്ലാസ്സിൽ നിന്നു പ്രേമിക്കുന്നവൻ, സ്വന്തം ക്ലാസിലെ പ്രണയജോടികൾ, വീടിനടുത്തു നിന്നു മുന്നേ കാമുകിയെ സെറ്റ് ആക്കിയവൻ, എന്നാൽ ഇതിലൊന്നും പെടാതെ ഇവർക്കൊപ്പം മുന്നിലെ കാര്യങ്ങളിൽ മാത്രം ചിന്തകളെ അഴിച്ചു വിട്ടു നടക്കുന്ന ഒരുത്തൻ. അങ്ങനെ എല്ലാരുമുണ്ട് ഇവിടെ.
സംഭാഷണം, അഭിനയം തുടങ്ങി മനസ് നിറഞ്ഞു കയ്യടിക്കാതെ നമുക്ക് തിയേറ്റർ വിട്ടു പോരാൻ സാധിക്കില്ല ഇവരുടെ പ്രകടനം കൊണ്ട്.

സിനിമയിൽ വളരെ ചെറിയ പരിചയം മാത്രമുള്ള ഇവർ ആദ്യ ചിത്രത്തിൽ നമുക്ക് തന്നത് മറക്കാൻ സാധിക്കാത്ത സിനിമാനുഭവം ആയത് കൊണ്ട് തന്നെ ഇവരിൽ നിന്നും ഭാവിയിൽ ഇനിയും പ്രതീക്ഷിക്കാം, സിനിമയിലെ താരം എന്നത് കഥാപാത്രം ആണെന്ന് ഒരിക്കൽ കൂടി അവർ നമ്മടെ പഠിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x