ലാലേട്ടൻ പരിപ്പെങ്കിൽ മമ്മൂക്ക സാമ്പാർ പക്ഷെ ചോറ് ജഗതി തന്നെ ; ഓണസദ്യയിൽ വിഭവങ്ങളായി താരങ്ങൾ; പോസ്റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓണമായാലും ക്രിസ്തുമസായാലും പെരുന്നാളായാലും മലായാളികളുടെ ആഘോഷങ്ങളിൽ സിനിമയ്ക്കും സിനിമാതാരങ്ങൾക്കുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. ഏതുസാഹചര്യത്തിലും താരങ്ങളുടെ ചിത്രങ്ങളും ഡയലോഗുകളുമെല്ലാം ഉൾപ്പെടുത്തിയ പോസ്റ്ററുകളും, ട്രോളുകളുമെല്ലാം വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി നിൽക്കുന്നത്. മലയാള സിനിമയിലെ പ്രധാന താരങ്ങളെല്ലാം തന്നെ പോസ്റ്ററിലുണ്ട്. എന്നാൽ അവരാരും താരങ്ങളായല്ല മറിച്ച് ഓണസദ്യയിലെ വിഭവങ്ങളായാണ് വന്നിരിക്കുന്നത്. എന്നതാണ് ശ്രദ്ധേയമായ സംഗതി.

സദ്യയിൽ ഒഴിച്ചു കൂടാനാകാത്ത പരിപ്പുകറിയായി മോഹൻലാലും, സാമ്പാറായി മമ്മൂട്ടിയും. പിന്നെ മുകേഷും, സിദ്ധിഖും, തിലകനും, ഒടുവിലും തുടങ്ങി പ്രധാന താരങ്ങളെയെല്ലാം തന്നെ പ്രാധാന്യമനുസരിച്ച് അതാതു വിഭവങ്ങളാക്കി മാറ്റിയിരിക്കുന്നു. പരിപ്പിനൊപ്പം ചേർക്കുന്ന നെയ്യായി ആന്റണി പെരുമ്പാവൂർ. ഓരോ വിഭവങ്ങളുടെ പേരിനുമുകളിലായാണ് താരങ്ങളുടെ ചിത്രങ്ങൾ. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അടിക്കുറിപ്പുകളുമുണ്ട്.

കെ പി എ സി ലളിത മോരുകറിയായും, മഞജുവാര്യർ മത്തങ്ങ എരിശേരിയായും. ശോഭന അടപ്രഥമനായും റിമ മീൻ വറുത്തതായുംപാർവതി ചീരത്തോരനായുമെല്ലാം പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു. ടൊവിനോ സേമിയപായസമാണെങ്കിൽ ഐശ്വര്യ ബോളിയാണ്. അങ്ങിനെ കോമ്പിനേഷനും ഒപ്പിച്ചിട്ടുണ്ട് കാലാകാരൻ.

പൃഥ്യിയും, ജയസൂര്യയും, ഫഹദും, സുരാജും, സൗബിനും, ബിജു മേനോനും, നെടുമുടിയും, ഇന്ദ്രൻസും, അങ്ങനെ എല്ലാരുമുണ്ട്. കൂട്ടുകറിയായി ആസിഫും,അജുവും, ശ്രീനാഥ് ഭാസിയും. എല്ലാവരുചേയും കൂട്ടുകാരെന്നാണ് അടിക്കുറിപ്പ്. നെവർ ഒട്ട് ഓഫ് ഫാഷൻ എന്ന ടാഗ് ലൈനോടെ കുഞ്ചാക്കോ ബോബനെ പപ്പടമാക്കി മാറ്റി. പൂവൻ പഴമായി ജയറാമും, മുളകുരസമായി സുരേഷ് ഗോപിയും, അവിയലായി വിനീത് ശ്രീനിവാസനും ഉണ്ട്.

Pinklungikerala എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തെത്തിയത്. പോസ്റ്ററുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയിയിൽ വൈറലായത്. നരവധിപ്പേർ ഇതിലോടകം ചിത്രങ്ങൾ ഷെയർ ചെയ്തു കഴിഞ്ഞു. താരങ്ങളുടെ ഓണപ്പരിപാടികളിലൂടെ ‌ഇക്കൊല്ലം ഓണം സമ്പന്നമായില്ലെങ്കിലും. വ്യത്യസ്ഥമായ, എന്നാൽ ചിരിപടർത്തുന്ന പോസ്റ്ററിലൂടെ താരങ്ങളെ ആരാധകരിലേക്കെത്തിച്ചവർക്ക് നന്ദിപറയുകയാണ് സോഷ്യൽ മീഡിയ. ഇതിനിടയിൽ മീൻ വറുത്തതും റിമയും ഒരുമിച്ചുവന്നതിൽ ചില വിമർശനങ്ങളും ഉയർന്നിരുന്നു.ഏതായാലും സൈബർലോകത്ത് പോസ്റ്റർ ക്ലിക്കായി കഴിഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ച വിരുതൻമാരെ തിരയുകയാണ് ഇപ്പോൾ ഏവരും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...