സ്വന്തം പടത്തിന്റെ ട്രെയ്‌ലർ ഒരു പ്രേക്ഷകന്റെ കൗതുകത്തോടെ കാണുന്ന നായകനടൻ; മനം മയക്കി ഇന്ദ്രൻസ്

വലിയ സിംഹാസനങ്ങൾ ഒരുക്കി കൊടുത്താലും ചിലർ അങ്ങനെയാണ്. നമ്മുടെ മനസ്സിൽ അങ്ങു കേറി ഇരുന്ന് കളയും. അത്തരത്തിൽ ഒരു ചിത്രമാണ്‌ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള എന്ന ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിന് അതേ സ്റ്റേജിൽ താഴെയിരുന്ന് ആദ്യമായി കാണുന്ന പ്രേക്ഷകന്റെ ആകാംഷയോടെ ഇന്ദ്രൻസ് എന്ന നടൻ നോക്കി കാണുന്ന കാഴ്ചയാണ് ആ ചിത്രം.

വലിയ വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ഒരു മനുഷ്യൻ വെറും നിലത്തിരുന്നു ഏതൊരു സിനിമയെയും സ്വീകരിക്കുന്ന പോലെ തന്നെ തന്റെ സിനിമയെയും സ്വീകരിക്കുന്ന കാഴ്ച. സിനിമയ്ക്കും ഇന്ദ്രൻസ് ചേട്ടനും മനസ്സ് കൊണ്ട് വലിയ ആശംസകൾ തന്നെ ഇതിനോടകം പലരും നേർന്നു കഴിഞ്ഞിട്ടുണ്ടാവും.

ഷാനു സമദ്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. ഇന്ദ്രൻസിനോടൊപ്പം ബാലു വർഗീസും മുഖ്യ വേഷത്തിലെത്തുന്ന സിനിമ ആഗസ്റ്റ്‌ 9ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments