ബാലാജി മോഹൻ സംവിധാനം ചെയ്ത ‘മാരി 2’ ലെ റൗഡി ബേബി എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ജനുവരി ആദ്യ വാരം യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഗാനം ഇപ്പോൾ 100 മില്യൺ കാഴ്ചക്കാർ എന്ന അപൂർവ നേട്ടത്തിലെത്തി നിൽക്കുകയാണ്. സൗത്ത് ഇന്ത്യൻ സിനിമ ഗാനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമെ ഈ നേട്ടം കൈവരിച്ചിട്ടുള്ളു എന്നിരിക്കെ ‘റൗഡി ബേബി’യുടെ ഈ നേട്ടം അതുല്യമാണ്.
യുവാൻ ശങ്കർ രാജയാണ് ഗാനത്തിന് സംഗീതം നൽകിയത്. നായകനായ ധനുഷ് തന്നെയാണ് ഗാനത്തിന്റെ വരികൾ രചിച്ചതും പാടിയതും. ധനുഷിനോടൊപ്പം ധീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 100 മില്യൺ കാഴ്ചക്കാരോടൊപ്പം 1 മില്യൺ ലൈക്സും ഗാനം നേടിയിട്ടുണ്ട്.
യൂട്യൂബിൽ മൊത്തം 160 മില്യൺ കാഴ്ചക്കാരെയാണ് റൗഡി ബേബി ഗാനം നേടിയത്. ലിറിക്കൽ വീഡിയോ നേടിയ 60 മില്യൺ ചേർത്താണിത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും വേഗത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വേഗതയേറിയ 100 മില്യൺ കാഴ്ചക്കാർ എന്ന നേട്ടവും ഇതോടെ റൗഡി ബേബി സ്വന്തമാക്കി.