സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും; മികച്ച നടനുള്ള പോരാട്ടത്തിൽ യുവതാരങ്ങളടക്കം നിരവധി പ്രമുഖർ

അമ്പത്തിയൊന്നാമത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. മികച്ച ചിത്രങ്ങളും ചലച്ചിത്ര പ്രവർത്തകരും ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആസ്വാദകർക്ക് പ്രവചിക്കാൻ കഴിയാത്ത വിധം നിരവധി താരങ്ങളിലേക്കാണ് സൂചനകൾ എത്തിനിൽക്കുന്നത്. പ്രത്യേകിച്ചും മികച്ച നടനുള്ള പുരസ്കാരത്തിനായി പ്രമുഖ താരങ്ങളെല്ലാം സാധ്യതാലിസ്റ്റിലുണ്ട്.

അവസാന റൗണ്ടിൽ 119 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനിലെ നിവിന്‍ പോളിയുടെ പ്രകടനത്തിന് ഏറെ സാധ്യതകൾ പറയുന്നുണ്ട്. മോഹന്‍ലാലിന്റെ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളും പരിഗണനയിലുണ്ട്.

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് തേടിയെത്താന്‍ സാധ്യതയുണ്ട്. മമ്മൂട്ടി ചിത്രം ഉണ്ടയും, മാമാങ്കവും അവസാന റൗണ്ടില്‍ ഇടം പിടിച്ചു. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ, വൈറസ് എന്നീ ചിത്രങ്ങളും പരിഗണനയിലുണ്ട്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...