മേരിക്കുട്ടി മലയാളികളോട് പറയുന്നത്…

രഞ്ജിത് ശങ്കർ സംവിധാനം ചെയ്തു ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഞാൻ മേരിക്കുട്ടി’ ഉജ്വലമായ സ്വീകാര്യതയോടെ തീയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുയകയാണ്. സത്യത്തിൽ എന്താണ് അല്ലെങ്കി ആരാണ് മേരിക്കുട്ടി…?! നമ്മുടെ ഓരോരുത്തരുടെയും അടഞ്ഞ അല്ലെങ്കി അടച്ചു വച്ചിരിക്കുന്ന കണ്ണുകൾ തുറക്കാൻ പറയുകയാണ് മേരിക്കുട്ടി. ട്രാൻസ്സെക്ഷ്വൽ വിഭാഗത്തിൽ പെട്ടവർക്ക് നമ്മുടെ സമൂഹം നൽകുന്ന അവഗണനയെ ചോദ്യം ചെയ്യുന്നുണ്ട് മേരിക്കുട്ടി. കേവലം റോഡ് സൈഡിലെ ബസ് സ്റ്റോപ്പ് മുതൽ പബ്ലിക് ടോയ്‌ലറ്റുകളിൽ വരെയുള്ള സ്ഥലങ്ങളിൽ ഇത്തരം വിഭാഗങ്ങളിൽ പെട്ടവരോടുള്ള ഒരാളുടെ നെറ്റി ചുളിയൽ ഇന്ന് കേരളത്തിൽ സാധാരണം മാത്രമാണ്. അവർക്ക് നേരെയുള്ള ചൂണ്ടുവിരലാണ് മേരിക്കുട്ടി.

ഒറ്റപ്പെടലുകളും തളർത്തി കളയുന്നതുമായ ഒരുപാട് സന്ദർഭങ്ങളെ അതിജീവിച്ചു വന്ന മേരിക്കുട്ടി നമ്മൾ സാധാരണ ആളുകൾക്കും മറ്റൊരു രീതിയിൽ വലിയ ഇൻസ്പിറേഷൻ തരുന്നു.

ജയസൂര്യ എന്ന നടനിൽ മേരിക്കുട്ടി പരകായ പ്രവേശം നടത്തിയതു പോലെയാണ് സ്ക്രീനിൽ നമ്മൾ ആ കഥാപാത്രത്തെ കാണുക. ഒരു ചെറിയ പിഴവ് വന്നാൽ തന്നെ ജയസൂര്യ എന്ന നടനോ വ്യക്തിയോ പുറത്തു വരും. എന്നിരുന്നാലും അത്രേം പൂർണതയിൽ കാണുന്ന പ്രേക്ഷകന്റെ മനസ് നിറച്ച പ്രകടനമായിരുന്നു ജയസൂര്യയുടേത്.

സംവിധായകർ കൈ വെയ്ക്കാൻ മടിക്കുന്ന ഇത്തരം വിഷയങ്ങൾ ധൈര്യപൂർവം ചെയ്ത രഞ്ജിത് ശങ്കറും കയ്യടികൾ അർഹിക്കുന്നു. ട്രാൻസ്സെക്ഷ്വലുകളുടെ ഭാഗത്തു നിന്നും ഒരുപാട് പഠിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും രഞ്ജിത് ശങ്കറിന്റെ ഈ സംഭാവന കാലങ്ങൾക്കപ്പുറവും വാഴ്ത്തപ്പെടും എന്നുറപ്പാണ്.. അത്ര മേൽ ഗംഭീരമാണ് മേരിക്കുട്ടിയും നമുക്ക് നേരെയുള്ള മേരിക്കുട്ടിയുടെ ശബ്ദവും…!!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x