തൃശൂരിന്റെ സ്വകാര്യ അഹങ്കാരം രാഗം തിയേറ്റർ വീണ്ടും പ്രദര്ശനം തുടങ്ങുന്നു.. ഒക്ടോബർ 10ന്..!!

1974 ഓഗസ്റ്റ് 24നു രാമു കാര്യാട്ടിന്റെ നെല്ല് പ്രദർശിപ്പിച്ചു തുടങ്ങിയ തൃശൂർ രാഗത്തിന്റെ യാത്ര ഇടക്ക് വച്ചു നിൽക്കുന്നത് 2015 ഫെബ്രുവരി 8നാണ്.

ഷോലെ, ബെൻഹർ, ടൈറ്റാനിക് തുടങ്ങിയ ഇന്റര്നാഷണൽ ഫിലിം എക്സ്പീരിയൻസ് മുതൽ തച്ചോളി അമ്പു, പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ നമ്മുടെ പ്രിയ ചിത്രങ്ങളും അതേ മികച്ച ക്വാളിറ്റിയിൽ രാഗം നമുക്ക് കാട്ടി തന്നിരുന്നു.

പ്രദർശനം നിയത്തിയപ്പോൾ മുതലുള്ള പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഇപ്പോൾ വീണ്ടും തുറക്കാൻ ഒരുങ്ങുകയാണ് രാഗം തിയേറ്റർ. സൂര്യ ഫിലിംസ് ഗ്രൂപ്പ് നവീകരിച്ചു പ്രേക്ഷകർക്കായി ഒക്ടോബർ 10നായിരിക്കും വീണ്ടും പ്രദർശനം ആരംഭിക്കുക. റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുക്കെട്ടിലെ കായംകുളം കൊച്ചുണ്ണി ആയിരിക്കും ആദ്യ ചിത്രം. മലയായികളുടെ പ്രിയ താരം ലാലേട്ടനും ചിത്രത്തിൽ അതിഥി ആയി എത്തുന്നു എന്നത് രാഗം തുറക്കുന്ന ദിവസത്തെ മറ്റൊരു ആഘോഷങ്ങളിൽ ഒന്നായിരിക്കും.

880 സീറ്റുകൾ ഉള്ള തീയേറ്ററിൽ പഴയ പോലെ തന്നെ ചുറ്റി തിരിഞ്ഞുള്ള ഗോവണിയും Kraftwerk – The Robots (1978) ആൽബത്തോട് കൂടിയ കർട്ടൻ റൈസറും ഉണ്ടായിരിക്കും.

4k പ്രോജക്ഷനോട് ഒപ്പം ഡോൾബി അറ്റ്മോസ് ശബ്ദവും ഇനി മുതൽ രാഗത്തിൽ ഉണ്ടാവും.

എന്തായാലും തൃശ്ശൂര്ക്കാർക്ക് അടുത്ത മാസം 10 മുതൽ വീണ്ടും ആഘോഷങ്ങൾ ആയിരിക്കും. കൈ വിട്ട കാലഘട്ടം തന്നെയാണ് അവർക്ക് തിരിച്ചു കിട്ടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments