രാജീവ്‌ രവി – നിവിൻ പോളി ടീമിന്റെ ബ്രഹ്മാണ്ഡ സിനിമ ‘തുറമുഖം’ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു

ഞാൻ സ്റ്റീവ്‌ ലോപസ്‌, അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ സിനിമകൾക്ക്‌ ശേഷം രാജീവ്‌ രവി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമ തുറമുഖം റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു. നിവിൻ പോളി നായകനാകുന്ന ചിത്രം ഈ വർഷം മേയ്‌ 13ന് തിയേറ്ററുകളിലെത്തും.

കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.