സുഹൃത്തിൽ നിന്നും സംവിധായകനിലേയ്ക്കുള്ള പൃഥ്വി; ടോവിനോ പറയുന്നു….!!

നടനും തന്റെ സുഹൃത്തും കൂടിയായ പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്ന ത്രില്ലിലാണ് നടൻ ടോവിനോ. മോഹൻലാൽ നായകനാവുന്ന ചിത്രത്തിലെ ഒരു പ്രധാന ഭാഗം തന്നെയാണ് ടോവിനോ അവതരിപ്പിക്കുക. പരിചയപ്പെട്ട ആദ്യനാളുകളിൽ തന്നെ പൃഥ്വി ഒരു സംവിധായകൻ ആവും എന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നു എന്നു പറയുന്നു ടോവിനോ. സെറ്റിലും മറ്റുമുള്ള ഇടപെടലും ജ്ഞാനവും അത്രമേലുണ്ടെന്നാണ് ടോവിനോയുടെ വാദം.

 

ലുസിഫെർ സെറ്റിൽ ട്ടെക്‌നീഷ്യൻസ് ഉൾപ്പടെ എല്ലാവരും ഹാപ്പി ആയിക്കോ ഇരിക്കുന്നുണ്ടെങ്കിൽ അത് പൃഥ്വിയുടെ മേൽനോട്ടം കൊണ്ട് മാത്രമാണ്. 2000 ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള ഒരു സീനിൽ തന്റെ തെറ്റുകൾ മൈക്കിലൂടെ വിളിച്ചു പറയരുതെന്ന ഹാസ്യരൂപേണയുള്ള സംഭാഷണം മനസിൽ വച്ചു കൊണ്ട് തന്നെ ഷൂട്ടിന് വേണ്ട മാറ്റങ്ങൾ ടോവിനോയുടെ അടുത്തു പോയി തന്നെ പൃഥ്വി തിരുത്തി തന്നിരുന്നു എന്നു ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ടോവിനോ പറയുന്നു.

സംവിധായകൻ ആണെങ്കിൽ കൂടി തന്റെ മികച്ച സുഹൃത് കൂടിയാണ് പൃഥ്വി എന്നു ഉറപ്പിക്കുന്നതാണ് ലുസിഫെർ സെറ്റിൽ നടക്കുന്ന സംഭവങ്ങൾ. സൗഹൃദങ്ങളിൽ നിന്നും വരുന്ന ഉത്പന്നങ്ങൾക്ക് മാറ്റ് കൂടുമെന്നാണ് പഴമൊഴി. എന്തായാലും കാത്തിരിക്കാം മികച്ചൊരു ചിത്രത്തിനായി…!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x