മായാനദിക്ക്‌ ശേഷം വീണ്ടും ടോവിനോയും ആഷിക്‌ അബുവും ഒന്നിക്കുന്നു; ‘നാരദൻ’ പോസ്റ്റർ പുറത്തിറക്കി

മായാനദി എന്ന ഹിറ്റ്‌ സിനിമക്ക്‌ ശേഷം ടോവിനോ തോമസും ആഷിഖ്‌ അബുവും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാരദൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായികയാകുന്നത്‌. ഉണ്ണി ആർ സിനിമയുടെ രചന നിർവഹിക്കുന്നത്‌. ആഷിഖ്‌ അബുവും ഉണ്ണി ആറും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. ടോവിനോ മാധ്യമ പ്രവർത്തകനായി വേഷമിടുന്ന ചിത്രം അടുത്ത വർഷം ആദ്യം ഷൂട്ടിംഗ്‌ തുടങ്ങി ഏപ്രിലിൽ റിലീസ്‌ ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്‌.