ടോവിനോയും അഹാനയും ഒന്നിക്കുന്ന ‘ലൂക്ക’..!!

അരുൺ ബോസ്‌ സംവിധാനം ചെയ്ത്‌ ടോവിനോ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ലൂക്ക’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ്‌ ചെയ്തിരുന്നു. അഹാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്‌. പ്രണയത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ലൂക്ക എന്ന പ്രണയ നായകനായി ടോവിനോ എത്തുമ്പോൾ ലൂക്കയുടെ പ്രണയ നായിക നിഹാരികയായാണ് അഹാന എത്തുന്നത്‌. ഇതാദ്യമായാണ് ടോവിനോയും അഹാനയും ഒന്നിക്കുന്നത്‌. ഇതിനോടകം ചിത്രത്തിന്റെ ഔദ്യോഗികമല്ലാത്ത ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

Luca Poster (Fanmade)

ഇപ്പോൾ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ജോലികൾ ഉടനെ ആരംഭിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments