ടോവിനോയും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു; മനു അശോകൻ ഒരുക്കുന്ന ‘കാണെക്കാണെ’ പോസ്റ്റർ പുറത്തിറങ്ങി

പ്രേക്ഷകരുടെ പ്രിയപ്പെട്ട മാത്തനും അപ്പുവും വീണ്ടും ഒന്നിക്കുന്നു. മായാനദി എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘കാണെക്കാണെ’. ഉയരെ എന്ന സിനിമക്ക്‌ ശേഷം മനു അശോകൻ ഒരുക്കുന്ന ഈ ചിത്രത്തിൽ ടോവിനോ, ഐശ്വര്യ എന്നിവർക്ക്‌ പുറമെ സുരാജ്‌, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്‌, റോണി ഡാവിഡ്‌ തുറങ്ങിയവരും വേഷമിടുന്നു. ബോബി – സഞ്ജയ്‌ ആണ് സിനിമക്ക്‌ രചന നിർവഹിക്കുന്നത്‌. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

ടി.ആർ ഷംസുദ്ദീൻ നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ആൽബി ആന്റണി ആണ്. രഞ്ജിൻ രാജ്‌ സംഗീതം ഒരുക്കുന്നു.